Saturday, July 10, 2010

ഒരമ്മക്ക് വേണ്ടി.....

ഇതൊരമ്മക്ക്
വേണ്ടിയാണ്-
കണ്‍ മുന്നില്‍
അടര്‍ന്നു വീണ
മകന്റെ കൈപ്പത്തിക്കു
മുന്നില്‍
തളര്‍ന്നു പോയ
ഒരമ്മക്ക് വേണ്ടി.....
സ്വയം പകര്‍ന്ന
രക്തത്തുള്ളികള്‍
മുഖത്തേക്ക്
തെറിച്ചപ്പോള്‍
വിറങ്ങലിച്ച
ഒരു മാതൃ ഹൃദയം
ഒരധ്യാപകന്റെ
തൂലികയില്‍ നിന്നുമുതിര്‍ന്ന
തിക്താക്ഷരങ്ങള്‍ക്ക്
പകരം നല്‍കിയ
വില...
ഇനിയെന്ത്?
ഒടുവില്‍
ആര്‍ക്കും
ഒന്നുമറിയില്ല
അമ്മയുടെ
കൈയില്‍ തൂങ്ങി
പിച്ച വെക്കാന്‍ പഠിച്ച
ബാല്യം
നമുക്കുമുണ്ടായിരുന്നു
കൂടെ
ഒരു കറുത്ത
സ്ലേറ്റില്‍
ആദ്യാക്ഷരങ്ങള്‍
കുറിച്ച
അറിവും
ഇതില്‍ പരം
ഒന്ന് കൂടി നിങ്ങള്‍
അറിഞ്ഞെക്കാം
കുത്തി വെക്കുന്ന
തീവ്ര വികാരത്തിന്റെ
കറുപ്പ് നിറം
പണ്ട്
അസ്നയെന്ന
പിഞ്ചു ബാലികയുടെ
ഇളം കാലുകള്‍
ചിതറിയപ്പോള്‍
തകര്‍ന്നു പോയ
മാതൃ ഹൃദയത്തിന്റെ
കണ്ണുനീരിന്റെ
പതര്‍ച്ചയില്‍
സ്വയം
ആശ്വസിച്ചു
-ഇനി
ഉണ്ടാകില്ല-
ഞാന്‍ കണ്ണുകളടച്ചു
ഒരുപാട്
പ്രാര്‍ഥനയോടെ
വീണ്ടും വീണ്ടുമുയരുന്ന
പടയോരുക്കങ്ങള്‍
കണ്ടില്ലെന്നു
നടിച്ചു
കാതുകള്‍
പൊത്തി-
ആ ശബ്ദം
കേള്‍ക്കാതിരിക്കാന്‍.
ഇനി വയ്യ,
ജന്മം നല്‍കിയ
ഒരു പാവം അമ്മയുടെ
നിസ്സഹായതയില്‍
സ്വയം മറന്നിരിക്കാന്‍,

കണ്ണുനീരിന്റെ വില
അറിയാതിരിക്കാന്‍.
ചിന്ത
നഷ്ടപ്പെട്ട
ഹൃദയത്തില്‍ നിന്നുതിരുന്ന
രക്തം
ചുവപ്പല്ലെന്നറിയാത്ത
പുതിയ
മാനവ രാശിയോടോരപെക്ഷ
ഇനിയും വീഴ്തരുതെ
ഒരു മാതൃ ഹൃദയത്തിന്‍
തേങ്ങലുകള്‍
ഈ പവിത്ര ഭൂമിയില്‍..

Sunday, July 4, 2010

Missed Call......




ഇതൊരു കവിതയല്ല....
മറിച്ചു
ഇന്നു
പുണരാന്‍ വൈകിയ
സെല്ലുലാര്‍ ഫോണ്‍
എന്നോട് പറയാന്‍
ശ്രമിക്കുന്നത്....
ഒരു പക്ഷെ-
ഓര്‍മകളാവം
ഓര്‍മപ്പെടുത്തലാവാം
പ്രണയമാകാം
പ്രണയനൊമ്പരമാകം
നഷ്ട സ്വപ്നങ്ങളോ
തീവ്ര വിരഹമോ ആകാം

missed call -1
ആത്മ സുഹൃത്തിന്‍റെ മൊബൈല്‍ നമ്പര്‍
സ്ക്രീനില്‍ തെളിഞ്ഞപ്പോള്‍
വിടര്‍ന്ന പുഞ്ചിരിക്കു
ക്യാമ്പസ്സിന്‍റെ
പഴയ സുഗന്ധമുണ്ടായിരുന്നു
വികൃതികലുണ്ടായിരുന്നു
പ്രണയവും
പ്രണയ നൊമ്പരവും
അറിയാതെ ഒരു പുഞ്ചിരി
വിടര്‍ത്തി അത് മാഞ്ഞു പോയി

missed call -2
വിഷുവെന്നു
വിളിച്ചറിയിക്കാന്‍ പാട് പെട്ട
എന്‍റെ അമ്മയുടെ
കൈ നീട്ടത്തിന്‍റെ മധുരം ഞാന്‍
അറിയുന്നു
കൂടെ
ഒരു സ്നേഹ
ചുംബനവും

missed call -3
കത്തുന്ന പ്രണയം
ശിരസ്സു പിളര്‍ക്കുന്ന
സുഹൃത്തിന്‍റെ പ്രണയ
സാക്ഷാത്കാരത്തിന്‍റെ
സമ്മാനം
(അതോ ഒരു ഓര്‍മപെടുത്തലോ )

missed call -4
നഷ്ട പ്രണയത്തിന്‍റെ
വിങ്ങലുകള്‍,കൂരമ്പുകള്‍
തുളച്ചു കയറിയ
മനസ്സില്‍,
അസ്വസ്ഥമായ എന്‍
സുഹൃദ് ഹൃദയം
ഒരിറ്റു ആശ്വസത്തിനായ് കൊതിച്ച്‌
മനസ്സിന്‍റെ കണ്ണുനീര്‍ ഞാന്‍
അറിയുന്നു.

missed call -5
ഉത്തരേന്ത്യയിലെ
സഹപാഠിയുടെ
MTECH പ്രവേശനത്തിന്‍റെ
വിജയാഘോഷമാവാം
ഇതു---
കൂടെ
ഒരല്‍പം
നഷ്ടബോധവും

missed call -6
മേട മാസത്തിലെ
വേനല്‍ മഴയില്‍
കുതിര്‍ന്ന പുതുമണ്ണിന്‍റെ
ഗന്ധം
ഞാന്‍ അറിയ്ന്നു
മുത്തശ്ശിയുടെ വീട്ടിലെ
ആ പഴയ നമ്പര്‍
കൂടെ ഒരുപാടോര്‍മകളും

ഇനി ഒരിറ്റു കണ്ണുനീര്‍
എന്തിന്നെന്നറിയാമോ?
കാത്തിരിപ്പിന്‍റെ
തീവ്രതയ്ക്ക് അതീതമായ്
എന്നും പ്രതീക്ഷിക്കുന്ന
ഈ നയനങ്ങള്‍ പരതുന്ന
ഒരു നമ്പര്‍
ഇതിലില്ല
ഞാന്‍ ഏല്‍പ്പിച്ചു
പോയ
എന്‍ ഹൃദയ തുടിപ്പുകള്‍
എനിക്ക് പകരേണ്ട
ഒരേ ഒരു
നമ്പര്‍...............................

ആമുഖം

എല്ലാവരും പറയുന്നു -"ഞാന്‍ ഒരു ബ്ലോഗ്ഗര്‍ ആണെന്ന്------"
എന്നാല്‍ നമുക്കും നോക്കാം ഒരു കൈ അല്ലെ....?